'മോദിയുടെ പ്രഭാവം കൊണ്ടല്ല ഇപ്പോൾ ബി.ജെ.പി തിരഞ്ഞെടുപ്പുകൾ ജയിക്കുന്നത്. അതിനുപിന്നിലെ യഥാർത്ഥ ഹീറോ ഗ്യാനേഷ് കുമാറാണ്.......
കാജാബീഡിയുടെയും കട്ടൻചായയുടെയും പരിപ്പുവടയുടെയും കഥ പറഞ്ഞ്, മെഴുകുതിരിവെട്ടത്തിൽ പാർട്ടി ക്ലാസുകളെടുത്ത് ആവേശം പകരുന്ന ഒരു രാഷ്ട്രീയ കാലം കേരളത്തിനുണ്ടായിരുന്നു. ലാളിത്യവും ത്യാഗവും തൊഴിലാളിവർഗത്തോടുള്ള ഐക്യവും ചൂഷണത്തിനെതിരായ പോരാട്ടവുമായിരുന്നു ആ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. ......
ഒക്ടോബർ 1. വീണ്ടുമൊരു ലോക വയോജനദിനം കൂടി ആചരിക്കപ്പെട്ടു. വാർദ്ധക്യം ഒരു ശാപമല്ല. അതൊരു ജീവിതാവസ്ഥയാണ്.......
'കേരളശബ്ദം' സെപ്റ്റംബർ 1-15 ലെ കവർസ്റ്റോറി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയേയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കായികവകുപ്പ് മന്ത്രിയായിരുന്ന വി. അബ്ദുറഹ്മാനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ആന്റോ അഗസ്റ്റിനും ചേർന്ന് നടത്തിയ തട്ടിപ്പിനെക്കുറിച്ചായിരുന്നു. ......
കേരളത്തിലെ നാട്ടിൻപുറങ്ങളിലൂടെ നടക്കുമ്പോൾ വഴിയരികിലും തൊടികളിലും കാണുന്ന ചെറിയൊരു ഫലം. കുട്ടികൾ പറിച്ചെടുത്ത് നെറ്റിയിലടിച്ച് പൊട്ടിച്ച് കളിച്ചിരുന്ന ‘ഞൊട്ടങ്ങ’. ......
തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്ന ഒരു പ്രതിഭാസമുണ്ട്- "ഭരണം മാറുമ്പോൾ നിലപാടുകളും മാറുക." എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കടുത്ത ജനദ്രോഹവും ധൂർത്തുമായി ചിത്രീകരിക്കപ്പെട്ട പല തീരുമാനങ്ങളും, പുതിയ യു.ഡി.എഫ് ഭരണത്തിലെത്തുമ്പോൾ അതേപടി സ്വീകരിക്കപ്പെടുന്ന അദ്ഭുതകരമായ കാഴ്ചയാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. പണ്ടത്തെ ആദർശങ്ങളെല്ലാം അധികാരത്തിന്റെ പടവുകളിൽ വെച്ച് എങ്ങനെയോ പടിയിറങ്ങിപ്പോകുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഹെലിക്കോപ്ടർ വാടകയും ചാർട്ടേഡ് വിമാന യാത്രകളും.
ഹെലിക്കോപ്ടറും രാഷ്ട്രീയ 'മെയ് വഴക്കവും'
കാരണഭൂതന്റെ കാലവും: മാവോയിസ്റ്റുകളെ തുരത്താനും പിന്നീട് അവയവദാനത്തിനും വേണ്ടി വാടകയ്ക്ക് എടുത്ത ഹെലിക്കോപ്ടർ അന്നത്തെ പ്രതിപക്ഷത്തിന് കടുത്ത അലോസരമായിരുന്നു. ......
കേരള സർവകലാശാല സിൻഡിക്കേറ്റ് പുറത്തിറക്കിയ ‘കേരള യൂണിവേഴ്സിറ്റി (സ്റ്റുഡന്റ്സ് കോഡ് ഓഫ് കണ്ടക്ട്) റെഗുലേഷനുകൾ, 2026’ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുതിയൊരു കൊടുങ്കാറ്റിന് തിരികൊളുത്തിയിരിക്കുന്നു. കാമ്പസുകളിലും അഫിലിയേറ്റഡ് കോളേജുകളിലും സജീവ വിദ്യാർത്ഥി രാഷ്ട്രീയം പൂർണ്ണമായി നിരോധിക്കുന്ന ഈ പുതിയ ചട്ടങ്ങൾ, സമരങ്ങളും പ്രതിഷേധങ്ങളും മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പല രൂപങ്ങളെയും കൽതുറുങ്കിലടയ്ക്കുന്നതാണ്. ......
നന്നായി ഓടുന്ന രണ്ട് ട്രോളുകളാണ് ഈ കുറിപ്പിന് പ്രേരണയായത്. ഒന്നിൽ സ്വന്തം
സംഘത്തിലെ മറ്റെല്ലാവർക്കും വഴി തെറ്റിയെന്ന് പരിഭവിക്കുന്ന ഒരു ഗുരുസ്വാമി.
മറ്റൊന്നിൽ തന്നെ തല്ലിയവരോട്, ആശാൻ ക്ഷമിച്ചിരിക്കുന്നു; ധൈര്യമായി
തിരികെ വരൂ എന്ന് പറയുന്ന ഒരു ആശാൻ.
ചിരിപ്പിക്കാനുള്ള കഴിവിനപ്പുറം, ചില ട്രോളുകൾ ഒരു രാഷ്ട്രീയ
കാലഘട്ടത്തിന്റെ മനഃശാസ്ത്രം കൃത്യമായി തുറന്നുകാട്ടും.
ഒരു തെരഞ്ഞെടുപ്പ് പരാജയത്തെക്കുറച്ച് സ്ഥാനാർഥികളെ മാറ്റിയാലോ ചില
നേതാക്കളെ തിരുത്തിയാലോ വിമർശകരെ തിരിച്ചുവിളിച്ചാലോ
പരിഹരിക്കാമെന്ന് കരുതിയാൽ യഥാർത്ഥ പരാജയത്തിന്റെ കാരണങ്ങൾ
കണ്ടെത്താനാവില്ല. ......
കേന്ദ്രസർക്കാരിന്റെ സംഘപരിവാർ വിധേയ തിട്ടൂരങ്ങൾക്ക് മുസ്ലീം ലീഗ് നേതൃത്വം കീഴടങ്ങരുതെന്ന നിലപാടുയർത്തി മുസ്ലീം യൂത്ത് ലീഗ് രംഗത്ത്. പി.എം.......
തമിഴ്നാട് നിയമസഭ ഒരു അപ്രതീക്ഷിത ടെലിവിഷൻ ഹിറ്റായി മാറിയെന്നതാണ് 2026 ഓഗസ്റ്റിൽ തമിഴ്നാട്ടിൽ നിന്നുള്ള വാർത്തകൾ. സാധാരണയായി സീരിയലുകൾ, റിയാലിറ്റിഷോകൾ, കോമഡി ഷോകൾ, സിനിമകൾ ഒക്കെ കാണാൻ സമയം ചെലവഴിച്ചിരുന്ന ടി.വി പ്രേക്ഷകർ ഇപ്പോൾ നിയമസഭാ നടപടികളുടെ തത്സമയ സംപ്രേഷണം കാണാൻ ആവേശം കാണിക്കുന്നു എന്നതാണ് തമിഴ്നാട്ടിലെ പുതിയ ട്രെൻഡ്.
രാഷ്ട്രീയചർച്ചകളും വീറും വാശിയുമുള്ള സഭയിലെ തർക്കങ്ങളും ടെലിവിഷൻ കാഴ്ചയായി മാറുന്നതോടെ നിയമസഭാ നടപടികൾക്ക് കൂടുതൽ സമയം കവറേജ് നൽകുന്ന ടെലിവിഷൻ ചാനലുകളുടെ കാഴ്ചക്കാരുടെ എണ്ണം തമിഴ്നാട്ടിൽ സമീപനാളുകളിൽ കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ......